Poem by Thaslima
തീഷ്ണമാം കിരണങ്ങൾ
നിൻ ചുടു സ്പർശമില്ലാതെ
ഈ ദിനരാത്ര മത്രയും
കാണുവാനായ് കാത്തിരിപ്പൂ
അതി വെമ്പലോടെ...
നിൻ സ്പർശ ദിനങ്ങളോർക്ക്‌വെ
ഒരു ദിനം കൊഴിഞ്ഞു പോയ്
മങ്ങിയ നയനം പോൽ തൻ ജീവിതം
എങ്കിലുമെൻ ഹൃദയം
മേഘ ഭൂതം കവർന്ന നിൻ
പ്രകാശത്തെ കൊതിയോടെ കാത്തിരിപ്പൂ
ഇരുണ്ട തൻ ഹൃദയത്തിൻ
വെളിച്ചമേകുവാനായ് അക-
കണ്ണു നട്ടു ഞാൻ കാത്തിരിപ്പൂ
തണുത്തുറഞ്ഞ പ്രകൃതിക്കും
കുത്തിയൊഴുകുന്ന പുഴകൾക്കു മൊപ്പം...
ഞാൻ നിൻ കിരണത്തെ കാത്തിരിപ്പൂ
മൂന്നാം നാൾ നീ ജ്വലിക്കവെ
നിൻ പ്രകാശമെൻ ചിത്രത്തിൽ പകർത്തി
കാലത്തിൻ കെടാവിളക്കിൽ
നിത്യ വെളിച്ചമായ്
പ്രകാശ പൂരിതമായ്
ജ്വലിക്കട്ടെ നിൻ കിരണം...
No comments:
Post a Comment