Wednesday, September 18, 2019

POEM by IRFANA.E

POEM by IRFANA.E

നോവ് 

അറിയുന്നു ഞാൻ എന്നിൽ തിരയുന്നു ഞാൻ 
ഈ സ്പന്ദനത്തിന്റെ നിഴലാർന്ന മാറ്റം 
ഇടറുന്നു ഞാൻ  എന്നും വിടരുന്നു ഞാൻ 
നിന്റെ ആത്‌മാവിൽ  ഒരു ചെറു ഹർഷമായി 


നോവെന്ന തീരത്തു ആർത്തു നിൽപ്പാണ്  ഞാൻ 
വിടരാത്ത പുഷ്പത്തിൻ കരുതലായി 
നിനച്ചില്ല ഞാൻ എന്നും മറഞ്ഞുനിൽപൂ 
നിന്റെ ഒരു ചെറു പുഞ്ചിരി പൈതലായി 


പാടാൻ മറന്ന ഒരായിരം വരികളായ് 
പുൽകി അണയാൻ ഞാനും ഓർത്തിരിപ്പൂ.
എന്ന് വരുമെന്ന ചോദ്യത്തിനിന്നു 
പല മെയ്യുകൾ ഉത്തരം  മരണമാണ് 


അറിയാതെ പറയാതെ പോയതിനെന്തിനു
നെഞ്ചകം വിങ്ങുകയാണെന്നുമേ 
നിന്റെ വിളി കേക്കാതെ  നിന്റെ കരുതലറിയാതെ 
പാഴായി പോയത് എൻമാനസം 

   ഇർഫാന മൻസൂർ 
   എം.എഡ്  
   എൻ. എസ്. എസ്
   ട്രെയിനിങ് കോളേജ് 
   ഒറ്റപ്പാലം

No comments:

Post a Comment