Wednesday, September 18, 2019

മിഴിപ്പൂ by IRFANA.E

മിഴിപ്പൂ by IRFANA.E

മിഴിപ്പൂ

ചിതലറ്റു വീണ ചില ചിരകാല മോഹങ്ങൾ
ചിന്തയിലങ്ങോളം ചേർന്നു നിൽപൂ
ചന്തനതൈലമായ് വീശുന്നതെന്നൽ തൻ
ചാരെ നീ ചിന്തിച്ചു നോക്കി നിന്നു

മന്ദഹാസത്തിന്റെ മഞ്ഞുനീർത്തുള്ളികൾ
മാതളപൂവിന്റെ മേൻമ പോലെ
മാനത്തുതിർന്ന മിഴി പൂവിലെന്നു മേ
മഞ്ചാടിക്കുന്നിന്റെ മോഹരണ്യം

കാത്തു നിന്നപ്പുറം കാലങ്ങൾ തൻ മോഹ
ജാലകം തീർത്ത നിലാ മോതിരo
കാതരേ നിൻ മൊഴി കേട്ടു ഞാൻ നിത്യവും
കാഞ്ചനക്കൂട്ടിലെ തത്ത പോലെ


          ഇർഫാന മൻസൂർ
          എം.എഡ്
          എൻ.എസ്.എസ്
          ടെയ്നിങ്ങ് കോളേജ്
           ഒറ്റപ്പാലo

No comments:

Post a Comment